വെള്ളത്തോട് കൂട്ടുകൂടാൻ കുട്ടികൾ; കൊയിലാണ്ടി നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭാ കുട്ടികൾക്കുള്ള നീന്തൽ പരിശീലനം


Advertisement

കൊയിലാണ്ടി: നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭാ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ നടക്കുന്ന പരിശീലനം പത്ത് ദിവസം നീണ്ട് നിൽക്കും. നീന്തൽ പരിശീലനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഷിജു മാസ്റ്റർ അധ്യക്ഷനായി.

Advertisement

അജയകുമാർ, നാരായണൻ എന്നിവരാണ് നീന്തൽ പരിശീലിപ്പിക്കുന്നത്. വാർഡ് കൗൺസിലർ സുമേഷ് ആശംസയർപ്പിച്ച് സംസാരിച്ചു. സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ വിബിന സ്വാഗതം പറഞ്ഞ യോഗത്തിൽ നോർത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ആരിഫ നന്ദിയും പറഞ്ഞു. ഉപസമിതി കൺവീനർമാരായ ഗിരിജ, ശ്രീകല എന്നിവർ പങ്കെടുത്തു. എൺപതോളം ബാലസഭ കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.

Advertisement

Advertisement