ഇനി എല്ലാം കേള്‍ക്കാം; കൊയിലാണ്ടി നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് ഹിയറിങ് എയ്ഡ് വിതരണം ചെയ്തു


Advertisement

കൊയിലാണ്ടി: നഗരസഭ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് ഹിയറിങ് എയ്ഡ് വിതരണം ചെയ്തു. പരിപാടി നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയില്‍ 18 ഗുണഭോക്താകള്‍ക്ക് ഹിയറിങ് എയ്ഡ് വിതരണം നടത്തി.

Advertisement

ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ടി.കെ.റൂഫീല സ്വാഗതവും, കെ.ഷെബില പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ പി.ബി.ബിന്ദു നന്ദി രേഖപ്പെടുത്തി.

Advertisement
Advertisement