കരുതലോടെ കൊയിലാണ്ടി നഗരസഭ; വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു
കൊയിലാണ്ടി: നഗരസഭയുടെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. എല്ലാവരുടേയും സുരക്ഷിത ജീവിതം ലക്ഷ്യം വച്ചാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് അധികൃതർ. നഗരസഭ ചെയർപേഴ്സൺ കെ.പി സുധ പദ്ധതി ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ.എ ഇന്ദിര അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ വീണ പദ്ധതി വിശദീകരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി. പ്രജില, കൗൺസിലർമാരായ വത്സരാജ്, റഹ്മത്ത് , പ്രജിഷ എന്നിവർ ആശംസകൾ നേർന്നു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഷിജു സ്വാഗതം പറഞ്ഞു.