ടോക്ക് ഷോയും കലാപരിപാടികളും രാത്രി നടത്തവും; വനിതാ ദിനാചരണവുമായി കൊയിലാണ്ടി നഗരസഭ
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2025 വര്‍ഷത്തെ വനിതാ ദിനാചാരണം വിവിധ പരിപാടികളോടെ നടത്തി. വനിതാ ദിനാചരണത്തിന്റെ ഭാഗമായി ടോക്ക് ഷോയും കലാപരിപാടികളും സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവയും സംഘടിപ്പിച്ചു. കോതമംഗലം ഗവ: സ്‌കൂളിലാണ് പരിപാടികള്‍ നടന്നത്.
പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ നഗരസഭാ സെക്രട്ടറി ഇന്ദു.എസ്.ശങ്കരി സ്വാഗതവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വിബിന നന്ദിയും പറഞ്ഞു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, കൗണ്‍സിലര്‍മാരായ രത്നവല്ലി ടീച്ചര്‍, എ.ലളിത, ദൃശ്യ, എന്നിവരും, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ, മെമ്പര്‍ സെക്രട്ടറി വി.രമിത, കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അനുഷ്മ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഉദ്ഘാടന ശേഷം നടന്ന ടോക്ക് ഷോയില്‍ ഡോക്ടര്‍ സന്ധ്യാ കുറുപ്പ്, അഡ്വ.പി.എം ആതിര പദ്മിനി എന്നിവര്‍ പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മോനിഷ മോഡിറേറ്റര്‍ ആയി. കലാപരിപാടികള്‍, സെക്കന്റ് ഷോ, രാത്രി നടത്തം എന്നിവ നടത്തി.