അതിദരിദ്ര കുടുംബങ്ങള്‍ക്ക് താങ്ങാവാന്‍ കൊയിലാണ്ടി നഗരസഭ; സംരംഭങ്ങള്‍ തുടങ്ങാന്‍ സാമ്പത്തിക സഹായവും പിന്തുണയും
കൊയിലാണ്ടി: അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് അതിജീവന ഉപാധികള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നഗരസഭ യോഗം ചേര്‍ന്നു. നഗരസഭയിലെ അതിദരിദ്ര വിഭാഗത്തില്‍പെട്ട തൊഴില്‍ചെയ്യാന്‍ തയ്യാറായ കുടുംബങ്ങളെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി തെരഞ്ഞെടുത്തു.
അതിദരിദ്ര വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സഹായവും മറ്റ് പിന്തുണയും നല്‍കി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും അതുവഴി അതിദരിദ്ര വിഭാഗത്തില്‍പ്പെട്ടവരുടെ അതിജീവനം സാധ്യമാക്കുക എന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മെമ്പര്‍ സെക്രട്ടി വി.രമിത പദ്ധതി വിശദീകരണം നടത്തി.
നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ചേര്‍ന്ന യോഗം ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നോര്‍ത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇന്ദുലേഖ എം.പി, വ്യവസായ ഓഫീസര്‍ ആര്‍.നിജീഷ്, സൗത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ.കെ.വിബിന എന്നിവര്‍ സംസാരിച്ചു.