വിദ്യാർത്ഥികൾ മുതൽ വയോധികർ വരെ, വിടാതെ പിന്തുടർന്ന് തെരുവ്നായകൾ; തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി പദ്ധതി തയ്യാറാക്കാൻ കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: തെരുവ് നായ നിയന്ത്രണം നടത്താനായി സമഗ്ര പദ്ധതിയൊരുക്കുന്ന പ്രക്രീയയിലേർപ്പെട്ട് കൊയിലാണ്ടി നഗരസഭ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി ആണ് നഗരസഭ കർമ്മ പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി കഴിഞ്ഞ ദിവസം നഗരസഭയിൽ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ടിന്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

വൈസ് ചെയർമാൻ, സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിൽ പാർട്ടി ലീഡർമാർ, സെക്രട്ടറി, വെറ്റിനറി ഡോക്ടർ, താലൂക്ക് ആശുപത്രി ഹോമിയോ ആശുപത്രി സുപ്രണ്ടുമാർ തുടങ്ങിയവർ ചർച്ച യോഗത്തിൽ പങ്കെടുക്കുകയുണ്ടായി.

കർമ്മ പരിപാടികൾ നടപ്പിലാക്കുന്നതിനുള്ള വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനായി തിങ്കളാഴ്ച പ്രത്യേക കൗൺസിൽ യോഗം ചേരും. എത്രയും വേഗത്തിൽ പ്രശ്ന പരിഹരത്തിന് നടപടിയെടുക്കുമെന്നും ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ടും വൈസ് ചെയർമാൻ അഡ്വ.കെ. സത്യനും അറിയിച്ചു.