ഇനി വായനശാലകളില്‍ സൗകര്യത്തോടെ ഇരുന്ന് വായിക്കാം; 17 ഗ്രന്ഥശാലകള്‍ക്ക് ഫർണിച്ചർ വിതരണം ചെയ്ത് കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: നഗരസഭ ജനകീയ ആസൂത്രണം 2023 -24 പദ്ധതിയില്‍പ്പെടുത്തി വായനശാലകള്‍ക്ക് ഫർണിച്ചർ വിതരണം ചെയ്തു. നഗരസഭയിലെ 17 ഗ്രന്ഥശാലകള്‍ക്ക് വായനമേശ, പുസ്തക അലമാര, കസേര എന്നിവയാണ് വിതരണം ചെയ്തത്.

വിതരണ ഉദ്ഘാടനം പന്തലായനി ലൈബ്രറി ആന്‍ഡ് റീഡിങ് റൂം (പാക്‌സ്) ല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കേ പാട്ട് നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷിജില പറവക്കൊടി അധ്യക്ഷയായി. സമിതി അംഗങ്ങളായ വി.രമേശന്‍ മാസ്റ്റര്‍, എ.അസീസ് മാസ്റ്റര്‍ കേളോത്ത് വത്സരാജ്, വി.രമേശന്‍ മാസ്റ്റര്‍, മോഹനന്‍ നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. പി.കെ രഘുനാഥ് സ്വാഗതവും, ടി.എം.സുധാകരന്‍ മാസ്റ്റര്‍ നന്ദിയും പ്രകാശിപ്പിച്ചു.