അജൈവ പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കാന്‍ വാടക കെട്ടിടം തേടി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവ പാഴ്‌വസ്തുക്കള്‍ സൂക്ഷിക്കാന്‍ വാടക കെട്ടിടം തേടുന്നു.

ഹരിതകര്‍മ്മസേന തരംതിരിച്ച് ശേഖരിക്കുന്ന പാഴ്വസ്തുക്കള്‍ താല്‍ക്കാലികമായി സൂക്ഷിക്കുന്നതിന് 100 m2 കുറയാത്ത വിസ്തീര്‍ണ്ണമുളളതും ഹെവി വാഹനങ്ങള്‍ എത്തുന്നതുമായ കെട്ടിടം/ ഗോഡൗണ്‍/ ഷെഡ് എന്നിവയാണ് മാസ വാടക നിരക്കില്‍ തേടുന്നത്.

താല്‍പര്യമുളളവര്‍ നവംബര്‍ 2 തിയ്യതി വൈകീട്ട് അഞ്ച് മണിക്ക് മുന്‍പ് ക്ലീന്‍ സിറ്റി മാനേജര്‍, നഗരസഭ കൊയിലാണ്ടി എന്ന വിലാസത്തില്‍ താല്‍പര്യപത്രം സമര്‍പ്പിക്കേണ്ടതാണ്.