കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളയ്ക്ക് തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭാതലത്തില്‍ ‘കേരളോത്സവം’ കായിക മേള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.

ഇന്ന് അത്‌ലറ്റിക്‌സ് മത്സരങ്ങളും 17 ന് ക്രിക്കറ്റ്, ഷട്ടില്‍, ബാറ്റ്മിന്റണ്‍, നീന്തല്‍ മത്സരങ്ങളും 18ന് ഫുട്‌ബോള്‍, പഞ്ചഗുസ്തി മത്സരങ്ങളുമാണ് നടക്കുന്നത്.

വൈസ് ചെയര്‍മാന്‍ അഡ്വ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങളായ കെ.എ. ഇന്ദിര ടീച്ചര്‍, ഇ.കെ. അജിത്ത് മാസ്റ്റര്‍, പ്രജില.സി, കൗണ്‍സിലര്‍മാരായ വത്സരാജ് കേളോത്ത്, രമേശന്‍ വലിയാട്ടില്‍, സുമതി, ഭവിത, പ്രമോദ്, ഹെല്‍ത്ത് സൂപ്രവൈസര്‍ സതീഷ് , എച്ച്.ഐ. റിഷാദ്, ജമീഷ് മുഹമ്മദ്, പ്രദീപ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി സ്വാഗതവും നഗരസഭാ സെക്രട്ടറി ഇന്ദു. എസ് ശങ്കരി (കെ.എ.എസ്) നന്ദിയും പറഞ്ഞു.