”ചെക്കന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് കൊയിലാണ്ടിക്കൂട്ടം; ആദരവ് ഏറ്റുവാങ്ങി കെ.വി അലി അരങ്ങാടത്ത്


കൊയിലാണ്ടി: 46മത് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ ചെക്കന്‍ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി കൊയിലാണ്ടി ചാപ്റ്റര്‍. സിനിമയിലെ ഒരു പ്രധാനകഥാപാത്രമായ ജയകൃഷ്ണന്‍ (കെ.വി അലി അരങ്ങാടത്ത്) ഏറ്റുവാങ്ങി.

ചെക്കന്‍ സിനിമയുടെ നിര്‍മാതാവും ഖത്തര്‍ കൊയിലാണ്ടിക്കൂട്ടം പ്രസിഡന്റുമായ മന്‍സൂര്‍ അലി വണ്‍ ടു വണ്‍ ന്റെ പിതാവ് കൂടിയാണ് അലീക്ക.

സമൂഹിക പ്രസക്തിയോടെയുള്ള ഈ സിനിമയും അതിലെ മനോഹര ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. കൊയിലാണ്ടി ചാപ്റ്റര്‍ ചെയര്‍മാന്‍ അസീസ് മാസ്റ്റര്‍, പ്രസിഡന്റ് റഷീദ് മൂടാടി, ട്രഷറര്‍ സുകുമാരന്‍ മാസ്റ്റര്‍, കെ.വി.മൊയ്തു, സാദിഖ് സഹാറ, രാഗം മുഹമ്മദാലി, റാഫി ചെങ്ങോട്ട് കാവ്, ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ നിയാസ്.കെ, ടി.പി.ഇസ്മായില്‍, എന്നിവര്‍ പങ്കെടുത്തു.

സമൂഹത്തില്‍ നിന്നും ഒറ്റപെട്ടുപോയ ഒരു കലാകാരന്റെ കഥ പറയുന്ന ചെക്കന്‍ സിനിമക്ക് കിട്ടിയ പ്രസ്തുത അംഗീകാരം കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ വിജയമായി ചടങ്ങ് വിലയിരുത്തി കലാ സാംസ്‌കാരിക നാടക രംഗത്തെ കൊയിലാണ്ടിയിലെ പ്രമുഖരായ അലി അരങ്ങാടത്തിനും മൊയ്തു.കെ.വി, മന്‍സൂര്‍ അലിക്കും പ്രത്യേകം അഭിനന്ദനങ്ങളും ആശംസകളും കൈമാറി.