ഭക്തിസാന്ദ്രമായി കൊയിലാണ്ടി കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിലെ ഇരിപ്പിട സമർപ്പണം


Advertisement

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവി ക്ഷേത്രത്തിൽ ഇരിപ്പിട സമർപ്പണം നടത്തി. കുറുവങ്ങാട് കൈലാസില്‍ എം.കെ ശങ്കരൻ, ഭാര്യ ലീലശങ്കരന്‍ എന്നിവരാണ് ക്ഷേത്രത്തിലേക്ക് ഇരിപ്പിട സമർപ്പണം നടത്തിയത്‌.

Advertisement

ചടങ്ങിൽ ഇരുവരേയും, മാതൃസമിതി പ്രസിഡന്റ്‌ എം.ഇ വിജയലക്ഷ്മിയേയും പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ്‌ എ.പി രാമചന്ദ്രൻ, ജനറൽ സെക്രട്ടറി എൻ.ചോയിക്കുട്ടി, ഒ.മാധവൻ, വി.കെ ഗോപാലൻ, കെ.ജനാർദ്ദനൻ, ടി.പി ബാലൻ, ടി.കെ കൃഷ്ണൻ, ടി.പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement