മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കേരള ജനതയെ നോക്കി കൊഞ്ഞനം കുത്തുന്നെന്ന് സന്ദീപ് ജി.വാര്യർ; കൊയിലാണ്ടിയിൽ എൻ.ഡി.എയുടെ ജനപഞ്ചായത്ത്


കൊയിലാണ്ടി: കേരളത്തിന്റെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കോടികൾ മുടക്കി യാത്ര നടത്തിയും ധൂർത്ത് നടത്തിയും കേരള ജനതയെ കൊഞ്ഞനം കുത്തുകയായാണെന്ന്‌ ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം സന്ദീപ് ജി.വാര്യർ. കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച എൻ.ഡി.എ ജനപഞ്ചായത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

വടകര ലോക്‌സഭ എം.പി കെ. മുരളീധരനും, എം.എൽ.എ കാനത്തിൽ ജമീലയും മണ്ഡലത്തിൽ വികസനം എത്തിക്കുന്നതിൽ പൂർണ്ണ പരാജയമാണെന്നും അദ്ധേഹം പറഞ്ഞു. ബി.ജെ.പി കൊയിലാണ്ടി ഏരിയ പ്രസിഡന്‌റ്‌ രവിവല്ലത്ത് അധ്യക്ഷത വഹിച്ചു.

ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്‌റ്‌ എസ്.ആർ ജയ്കിഷ്, ജില്ലാ ട്രഷറർ വി.കെ ജയൻ, സംസ്ഥാന കൗൺസിൽ അംഗം വായനാരി വിനോദ്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ.വി സുരേഷ്, അഡ്വ. എ.വി നിതിൻ, കാമരാജ് കോൺഗ്രസ് മണ്ഡലം പ്രസിഡന്‌റ്‌ യു പി, ജയാനന്ദൻ, വി.കെ മുകുന്ദൻ, ഒ.മാധവൻ, ഗിരിജ ഷാജി, കെ.കെ വൈശാഖ്, മനോജ് കെ.പി.എൽ, സി.ടി രാഘവൻ, വി.കെ സുധാകരൻ, പ്രീജിത്ത് ടി.പി എന്നിവർ പങ്കെടുത്തു.