ഐ.ടി.ഐ പഠിക്കാനാണോ താല്‍പര്യം? എങ്കില്‍ ഇനി വൈകേണ്ട, കൊയിലാണ്ടി ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു


കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള കൊയിലാണ്ടി കുറുവങ്ങാട്ടെ ഗവ. ഐ.ടി.ഐയില്‍ (എസ്.സി.ഡി.ഡി) 2024 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വകുപ്പിന്റെ കീഴിലുള്ള മറ്റു ഐ.ടി.ഐ കളിലേക്കും അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 25.

എന്‍.സി.വി.ടി കോഴ്സ് സര്‍വ്വേയര്‍: രണ്ട് വര്‍ഷം. യോഗ്യത എസ്എസ്എല്‍സി പാസ്.

പ്ലംമ്പര്‍: ഒരു വര്‍ഷം. യോഗ്യത എസ്.എസ്.എല്‍.സി പാസ് /ഫെയില്‍.

സംവരണം: 80% എസ് സി, 10% എസ്ടി, 10% മറ്റു വിഭാഗം.

പ്രവേശനം ലഭിക്കുന്നവര്‍ക്ക് സ്റ്റൈപെന്റ്, ലംപ്സം ഗ്രാന്‍ഡ്, യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍, പരീക്ഷ ഫീസ്, പാഠപുസ്തകം, ടൂള്‍ കിറ്റ് ധനസഹായം, താമസത്തിനുള്ള ധന സഹായം എന്നിവയും കൂടാതെ ഉച്ചഭക്ഷണവും പോഷകാഹാരവും ലഭിക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷ നല്‍കുന്നതിന് https://scdditiadmission.kerala.gov.in സന്ദര്‍ശിക്കണം. അപേക്ഷകര്‍ക്ക് സ്വന്തമായി മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും ആധാര്‍ നമ്പറും ഉണ്ടായിരിക്കണം. ഫോണ്‍: 9747609089, 8075290219.

കൊയിലാണ്ടിയില്‍ ഗവ. ഐടിഐകള്‍ രണ്ടെണ്ണമുണ്ട്. രണ്ട് ഐടിഐകളിലേക്കും വ്യത്യസ്ത ലിങ്ക് വഴി വേറെ തന്നെ അപേക്ഷ
നല്‍കണം.

രണ്ട് ഐടിഐകളുടെയും വിലാസം:

1. ഗവ. ഐടിഐ (എസ് സിഡിഡി) കുറുവങ്ങാട്. ശക്തി സ്റ്റോപ്പ്, അണേല കടവിന് സമീപം, കൊയിലാണ്ടി- കാവുംവട്ടം റോഡ്.

2. ഗവ. ഐടിഐ കൊയിലാണ്ടി. സ്ഥാനം. ഐടിഐ സ്റ്റോപ്പ്, മാവിന്‍ ചുവടിനു സമീപം, താമരശ്ശേരി ഹൈവേ.

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം

2023-24 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേന നല്‍കുന്ന പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ ഉള്ളടക്കം ചെയ്ത് ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 31 നകം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, സി ബ്ലോക്ക്, നാലാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് ഓഫീസിലോ, കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഭാഫീസിലോ (മിനി സിവില്‍ സ്റ്റേഷന്‍ താമരശ്ശേരി) പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാമ്പ്ര) ലഭ്യമാക്കണം. ഫോണ്‍:0495-2376364.