സിംഗ പെൺകുട്ടികൾ എന്ന സുമ്മാവ; കൊയിലാണ്ടി ഗേൾസിന് നൂറു ശതമാനം വിജയം; 78 കുട്ടികൾക്ക് ഫുൾ എ പ്ലസ്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ പെൺകുട്ടികൾ ഒന്നാഞ്ഞു പരിശ്രമിച്ചു, കയ്യിലൊതുക്കിയത് മിന്നും വിജയം. മുന്നൂറ്റി മുപ്പത്തി മൂന്ന് വിദ്യാർത്ഥികൾ എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു കൊണ്ട് നൂറു ശതമാനം വിജയമാണ് പന്തലായനി ഹയർ സെക്കന്ററി സ്കൂൾ കയ്യിലൊതുക്കിയത്. കഴിഞ്ഞ ഏഴു വർഷമായി തുടർച്ചയായി നൂറു ശതമാനം വിജയം നേടാനായതിന്റെ ആഘോഷത്തിലാണ് ഗേൾസ്.

വളരെ കുറച്ചു ക്ലാസുകൾ മാത്രമേ നേരിട്ടെടുക്കാൻ പറ്റിയുള്ളുവെങ്കിലും എഴുപത്തിയെട്ടു വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇരുപത്തിയഞ്ച് വിദ്യാർത്ഥിനികൾ ഒൻപത് എ പ്ലസും ഇരുപത്തിയൊൻപത് വിദ്യാർത്ഥിനികൾ എട്ടു വിഷയങ്ങൾക്ക് എ പ്ലസും കരസ്ഥമാക്കി.

ഇത്തവണത്തെ സംസ്ഥാനമൊട്ടാകെയുള്ള റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ സംസ്ഥാനത്തൊട്ടാകെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ 99.26 ശതമാനമാണ് വിജയം. 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി.

നിങ്ങൾ ഇനിയും പരീക്ഷ ഫലം അറിഞ്ഞിട്ടില്ലെങ്കിൽ ചുവടെ ചേർത്തിരിക്കുന്ന ലിങ്കുകളിൽ പരിശോധിക്കാം:

1. http://keralapareekshabhavan.in
2. https://sslcexam.kerala.gov.in
3. www.results.kite.kerala.gov.in
4. http://results.kerala.nic.in
5. www.prd.kerala.gov.in
6. www.sietkerala.gov.in
7. examresults.kerala.gov.in
8. results.kerala.nic.in