ഭക്തിസാന്ദ്രം; കൊയിലാണ്ടി ഏഴു കുടിക്കൽ കുറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി


കൊയിലാണ്ടി: ഏഴു കുടിക്കൽ കുറുമ്പ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം കോടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. തുടർന്ന് സമൂഹസദ്യ, വാളകം കൂടൽ, ശരത്ത് കറുപ്പത്ത് പോണ്ടിച്ചേരിയുടെ പ്രഭാഷണം എന്നിവ നടന്നു.

ക്ഷേത്ര ഉത്സവം കൊടിയേറിയ ദിവസം മുതൽ ഫെബ്രുവരി 25വരെ കാലത്ത് 7 മണിക്ക്‌ വിജയശാ പൂജ, 12 മണിക്ക്‌ മധ്യാഹ്ന പൂജ, 6.30ന് ദീപാരാധന, 9 മണിക്ക്‌ അത്താഴപൂജ എന്നിവ നടക്കും.

വെള്ളിയാഴ്ച രാത്രി 9 മണിക്ക് ഗാനാമൃതം, ശനിയാഴ്ച രാത്രി 9മണിക്ക് മെഗാ ഷോ, ഞായർ കാലത്ത് അരങ്ങോല വരവ്, വൈകിട്ട് ശീവേലി എഴുന്നള്ളത്ത്, രാത്രി 8 മണിക്ക് ഇരട്ട തായമ്പക എന്നിവ നടക്കും.

24 തിങ്കളാഴ്ച ആഘോഷ വരവ്, രാത്രി എട്ടുമണിക്ക് തായമ്പക, 9 മണിക്ക്‌ മെഗാ ഗാനമേള, 25 ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് പാണ്ടിമേളത്തോടെ നാന്തകം എഴുന്നള്ളിപ്പ് നടക്കും.