നടുവത്തൂര്‍ മഠത്തില്‍ താഴെ കിഴക്കയില്‍ രാമകൃഷ്ണനുവേണ്ടി കൈകോര്‍ത്ത് കൊയിലാണ്ടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍; ഇന്നത്തെ ഓട്ടം ചികിത്സാച്ചിലവിലേക്ക്
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന നടുവത്തൂര്‍ മഠത്തില്‍ താഴെ കിഴക്കയില്‍ രാമകൃഷ്ണന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത് കൊയിലാണ്ടിയിലെ ഓട്ടോറിക്ഷാ തൊഴിലാളികള്‍. കൊയിലാണ്ടി ഓട്ടോ കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാമകൃഷ്ണന്റെ ചികിത്സയ്ക്കുവേണ്ടി ഓട്ടോറിക്ഷാ തൊഴിലാളികള്‍ സര്‍വ്വീസ് നടത്തുകയാണ്.
പരിപാടി കൊയിലാണ്ടി എസ്.ഐ ശൈലേശ് ഫ്‌ളാഗ് ഓഫ് ചെയ്തു. നിഷാദിന്റെ അധ്യക്ഷതയില്‍ എ.സോമശേഖരന്‍ എ.കെ.ശിവദാസ്, ഗോപി ഷെല്‍ട്ടര്‍, സിലിത്ത് എന്നിവര്‍ സംസാരിച്ചു.
ദീര്‍ഘകാലം കൊയിലാണ്ടിയില്‍ ഓട്ടോ ഓടിച്ച് ഉപജീവനം കണ്ടെത്തിയിരുന്ന രാമകൃഷ്ണന്‍ ഇരുവൃക്കകളും തകരാറിലായി വൃക്കമാറ്റിവെക്കേണ്ട അവസ്ഥയിലാണ്. ഇതിന് വലിയൊരു തുക ആവശ്യമാണ്.