കൊയിലാണ്ടി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്റെ അമ്മ മാധവി അന്തരിച്ചു


കൊയിലാണ്ടി: നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്റെ അമ്മ മാധവി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പ്രായാധിക്യമായ അവശതകളെ തുടര്‍ന്ന്‌ കൊയിലാണ്ടി പെരുവട്ടൂര്‍ കൂടത്തില്‍ വീട്ടില്‍ വച്ച് ഇന്ന് വൈകുന്നേരത്തോടെയായിരുന്നു മരണം.

ഭര്‍ത്താവ്: വാസു നായര്‍. മക്കള്‍: അഡ്വ:കെ.സത്യൻ (കൊയിലാണ്ടി നഗരസഭ വൈസ് ചെയർമാൻ), ഷീജ (പൊയില്‍ക്കാവ്).

മരുമക്കൾ: കവിത (അദ്ധ്യാപിക), സുകുമാരൻ (പൊയിൽകാവ്).

സഹോദരങ്ങൾ: പാർവ്വതി, ബാലൻ.

സംസ്കാരം: നാളെ (ആഗസ്ത് 30) വൈകിട്ട് 4 മണിക്ക്‌.

Description: koyilandy aruvayal madhavi passed-away