പുറക്കാട്ടെ കർഷകരെ മുന്നിൽ നിന്ന് നയിച്ച സഖാവിന് വിട; തിക്കോടിയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊയിലേരി കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു


തിക്കോടി: പഞ്ചായത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ അതുല്യ സംഭാവനകൾ നൽകിയ കൊയലേരി കുഞ്ഞികൃഷ്ണൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട്‌ വയസ്സായിരുന്നു. പുറക്കാട് പ്രദേശത്ത് കർഷക തൊഴിലാളി പ്രസ്ഥാനം വളർത്തി വലുതാക്കുന്നതിലും ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളാണ് കൊയിലേരി നടത്തിയത്. സി.പി.ഐ.എം തിക്കോടി ലോക്കൽ കമ്മറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു.

പുറക്കാട് പ്രദേശത്തെ ആദ്യ പാർട്ടി ഘടകത്തിൽ അംഗമായിരുന്നു. തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചിരുന്നു. ആധുനീക പുറക്കാടിൻ്റെ ശില്പികളിൽ പ്രമുഖനാണ് കൊയലേരി. റൂബി മിച്ചഭൂമി സമര നായകരിൽ പ്രമുഖ സ്ഥാനമാണ് കൊയലേരിക്കുള്ളത്. കർഷക തൊഴിലാളി യൂണിയൻ തിക്കോടി പഞ്ചായത്ത് സെക്രട്ടറിയും കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.

മീനാക്ഷിയമ്മയാണ് ഭാര്യ. മക്കൾ രവി (റിട്ട.ആർമി) ശോഭന, മുരളീധരൻ, പ്രമീള,. മരുമക്കൾ: ദാമോദരൻ നായർ (ചിങ്ങപുരം, ) ബാലകൃഷ്ണൻ നായർ (അയനിക്കാട്), വസന്ത (റിട്ട. എച്ച്.എം പുറക്കാട് സൗത്ത് എൽ.പി.എസ്) മഞ്ജുള. സഹോദരങ്ങൾ: മീനാക്ഷിയമ്മ, ദേവകിയമ്മ, പരേതരായ നാരായണി അമ്മ, കല്യാണി അമ്മ,പത്മനാഭൻ നായർ.