അരിക്കുളത്ത് മത്സ്യക്കച്ചവടം നടത്തിയിരുന്ന കോവമ്പത്ത് മൊയ്തി അന്തരിച്ചു


അരിക്കുളം: അരിക്കുളം കോവമ്പത്ത് മൊയ്തി അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഏറെക്കാലം അരിക്കുളം പഞ്ചായത്ത് മുക്കില്‍ മത്സ്യക്കചട്ടവടം നടത്തിയിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

ഭാര്യ: പാത്തുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ് (ഖത്തര്‍), റസീന, സാഹിദ. മരുമക്കള്‍: മജീദ് കീഴ്പ്പയ്യൂര്‍, പരേതനായ സമദ് കോടിക്കല്‍, ആബിദ കാവുംവട്ടം.

സഹോദരങ്ങള്‍: പരേതനായ അമ്മത്, കദീശ നമ്പ്രത്തുകര, പരേതയായ ആമിന നമ്പ്രത്തുകര.

ഖബറടക്കം അരിക്കുളം ജുമാഅത്ത് പള്ളിയില്‍.