കോട്ടൂര്‍ എ.യു.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരുന്ന ചെറുക്കാട് പുതിയിടത്ത് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു


ചെറുക്കാട്: തോട്ടുപുറത്ത് താമസിക്കും പുതിയെടത്ത് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്‍പത് വയസായിരുന്നു.

ഭാര്യ: കല്ല്യാണിക്കുട്ടിയമ്മ. മക്കള്‍: ജയരാജന്‍ (റിട്ടയേര്‍ഡ് സെക്രട്ടറി കോട്ടൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്), രജനി (റിട്ടയേഡ് ഹെഡ്മിസ്ട്രസ് എം.സി.എല്‍.പി സ്‌കൂള്‍ കോളിക്കടവ്), ജഗദീശന്‍ (ദേശ സേവാ എ.യു.പി സ്‌കൂള്‍ കുറുമ്പൊയില്‍).

മരുമക്കള്‍: പ്രേമരാജന്‍ മാസ്റ്റര്‍ (റിട്ടയര്‍ഡ് അധ്യാപകന്‍ കുന്നമംഗലം എ.യു.പി സ്‌കൂള്‍), പ്രീത (ഹെഡ്മിസ്ട്രസ് എം.സി.എല്‍.പി സ്‌കൂള്‍ കോളിക്കടവ്), സിജി (അധ്യാപിക കോങ്ങന്നൂര്‍ എ.എല്‍.പി സ്‌കൂള്‍)

സംസ്‌കാരം: ബുധനാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.