ഫിഷറീസ് കോളനികളിലെ വീട് പുനര്‍നിര്‍മ്മാണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന ഫിഷറീസ് കോളനികളിലെ അതീവ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ പുനര്‍നിര്‍മ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒരു വീടിന് നാല് ലക്ഷം രൂപയാണ് അനുവദിക്കുക. അപേക്ഷകള്‍ ബേപ്പൂര്‍, കോഴിക്കോട് (വെള്ളയില്‍), കൊയിലാണ്ടി, വടകര മത്സ്യഭവന്‍ ഓഫീസുകളില്‍ ഫെബ്രുവരി 29ന് മുന്‍പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0495 2383780.