സികെജി സ്‌കൂള്‍ അധ്യാപകന്റെ സംവിധാനം; മേല്‍ക്കോയ്മകള്‍ക്കും വിവേചനങ്ങള്‍ക്കും എതിരെ കഥ പറഞ്ഞ് ‘കോട്ട്’ മികച്ച നാടകം



പയ്യോളി: സമൂഹത്തില്‍ നിന്നും വിട്ട് മാറാത്ത മേല്‍കോയ്മയുമുടെയും മനുഷ്യര്‍ക്കിടയിലെ വേര്‍തിരിവുകളുടെയും കഥ പറഞ്ഞ സി.കെ.ജി.എം.എച്ച്.എസ്.എസിന്റെ ‘കോട്ട്’ മേലടി ഉപജില്ലാ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലെ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു.

എതിര്‍ക്കപ്പെടുന്നവര്‍ അടിച്ചമര്‍ത്തപ്പെടുകയും അഭിപ്രായ സ്വാതന്ത്രങ്ങള്‍ക്ക് വിലങ്ങിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് മികച്ച ആശയ സംവാദം കൂടെയായി നാടകം. ഈ നാടകത്തിലെ കാര്യസ്ഥന്റെ കഥാപാത്രം അവതരിപ്പിച്ച സൂര്യധി ഈശോ, റസൂല്‍ ഇയ്യച്ചേരി മികച്ച നടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

സി.കെ.ജി.എം.എച്ച്.എസ്.എസിലെ അധ്യാപകന്‍ അമല്‍ ആസാദ് ആണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് നാടകം സംവിധാനം ചെയ്തത്. ഇതേ സ്‌കൂളിലെ ആര്‍ട്ട് അധ്യാപകന്‍ നവീന്‍ രംഗപടവും ഒരുക്കി. കെ.രഞ്ജിത്ത് ആണ് നാടകം രചിച്ചത്. കലോത്സവ നാടകങ്ങള്‍ക്ക് ലക്ഷങ്ങള്‍ വാരി എറിയുന്ന ഇക്കാലത്ത് അധ്യാപകരുടെയും കുട്ടികളുടെയും പ്രയത്‌നത്താലും കൂട്ടായ്മയാലും മാത്രം രൂപപ്പെട്ട ‘കോട്ട്’ മികച്ച അഭിപ്രായം നേടി.