കല്ല്യാണി അമ്മയുടെ ഓര്‍മ്മയ്ക്കായ് കിടപ്പുരോഗികള്‍ക്ക് തണലൊരുക്കി കുറൂളിക്കുനി കുടുംബാംഗങ്ങള്‍


നന്തി ബസാര്‍: അമ്മയുടെ ഓര്‍മ്മയ്ക്കായ് കിടപ്പുരോഗികള്‍ക്കായി പാലിയേറ്റീവ് ഉപകരണങ്ങള്‍ കൈമാറി മാതൃകയായി കുറൂളിക്കുനി കുടുംബാംഗങ്ങള്‍. സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നന്തി മേഖലയ്ക്കാണ്  കുടുംബം  ഉപകരണങ്ങള്‍ കൈമാറിയത്.

കല്ല്യാണി അമ്മയുടെ സ്മരണയില്‍ മക്കളും മരുമക്കളും അടങ്ങുന്ന കുറൂളിക്കുടുംബമാണ് സുമനസ്സുകാട്ടിയിരിക്കുന്നത്.വീല്‍ചെയര്‍, എയര്‍-കുഷ്യന്‍ ബെഡുകള്‍, ബി.പി മോണിറ്റര്‍, ഗ്ലൂക്കോമീറ്റര്‍ തുടങ്ങി പന്ത്രണ്ടോളം ഉപകരണങ്ങളാണ് കുടുംബം നല്‍കിയത്.

കുടുംബത്തിനു വേണ്ടി എന്‍.കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍, സുരക്ഷ പെയിന്‍ & പാലിയേറ്റീവ് പയ്യോളി സോണല്‍ കണ്‍വീനര്‍ ശ്രീ.കെ.വിജയരാഘവന്‍ മാസ്റ്റര്‍ ഏറ്റുവാങ്ങി. മൂടാടി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം.കെ.മോഹനന്‍, സുരക്ഷ നന്തി മേഖല ഭാരവാഹികളായ പി.കെ.പ്രകാശന്‍, സുനില്‍ അക്കമ്പത്ത്, സിന്ധു കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

കല്യാണി അമ്മയുടെ മക്കളായ എന്‍.കെ.രാഘവന്‍, എന്‍.കെ.നാരായണന്‍, എന്‍.കെ.ഗോവിന്ദന്‍, എന്‍.കെ. ജാനകി, എന്‍.കെ.ശിവദാസന്‍, എന്‍ .കെ.കൃഷ്ണന്‍, തുടങ്ങി കുടുംബാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.