ഇരട്ടത്തായമ്പകയും ആറാട്ട് സദ്യയും; കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ കൊടിയേറും. ദ്രവ്യകലശവും ആറാട്ട് മഹോത്സവവും നടക്കുന്നതിന്റെ ഭാഗമായുള്ള ചടങ്ങുകള്‍ക്ക് ജനുവരി 13 ന് തുടക്കമായിരുന്നു. വൈകിട്ട് ഏഴിനും എട്ടിനും മധ്യേയാണ് കൊടിയേറ്റം.
ജനുവരി 17, 18, 20 തീയതികളില്‍ ഇരട്ടത്തായമ്പകയും 16 ന് തായമ്പകയും ഉണ്ടായിരിക്കുന്നതാണ്. 20, 21 തീയതികളില്‍ അന്നദാനവും 22 ന് ആറാട്ട് സദ്യയും നടക്കും.
ഞായറാഴ്ച കുളിച്ചാറാട്ട് നടക്കും കലാമണ്ഡലം ശിവദാസിന്റെ നേതൃത്വത്തിലുള്ള വാദ്യമേളവും അന്ന് ഉണ്ടായിരിക്കുന്നതാണ്. 22 ന് ഉത്സവം കൊടിയിറങ്ങും.
Also Read: ”ചിത്രച്ചേച്ചിയെ അത് പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് ചില പരിമിതികളുണ്ടായിരുന്നു” മാലേയം മാറോടലിഞ്ഞു.. ചിത്രയെക്കൊണ്ട് പാടിച്ചപ്പോഴുളള രസകരമായ അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ശരത്