കൊല്ലം പിഷാരികാവ് ക്ഷേത്ര മഹോത്സവം; ദേശീയപാതയില്‍ 4,5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി; വാഹനങ്ങള്‍ കടന്നു പോകേണ്ട വഴികള്‍ അറിയാം വിശദമായി
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയില്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഏപ്രില്‍ 4 ന്. രാവിലെ 11 മണി മുതല്‍ രാത്രി 8 മണി വരെയും, ഏപ്രില്‍ 5ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി 8 മണി വരെയുമാണ് ഗതാഗത നിയന്ത്രണം.
വടകര ഭാഗത്തു നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വഹനങ്ങള്‍ പയ്യോളി പേരാമ്പ്ര, ഉള്ള്യേരി പാവങ്ങാട് വഴി .കോഴിക്കോടെക്ക് പോകണം, കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട്, ഉള്ള്യേരി വഴി പോകണം.
വടകരയില്‍ നിന്നും കൊയിലാണ്ടിയിലെക്ക് വരുന്ന ബസ്സുകള്‍ 17 മൈല്‍ സില്‍ നിര്‍ത്തി ആളെ ഇറക്കി പോകണം. വടകര ഭാഗത്തു നിന്നു വരുന്ന വലിയ ടാങ്കര്‍ വാഹനങ്ങള്‍ ബൈപ്പാസ് നിര്‍മ്മാണ സ്ഥലങ്ങളില്‍ നിര്‍ത്തിയിടണം കൊയിലാണ്ടിയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുന്ന ലോക്കല്‍ ബസ്സുകള്‍ കൊല്ലം പെട്രോള്‍ പമ്പിനു സമീപം നിര്‍ത്തി ആളെ ഇറക്കി തിരിച്ചു പോകണം,
കോഴിക്കോട് ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തും വരുന്ന ട്രക്ക് ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ പുതിയ ബൈപ്പാസ് നിര്‍മ്മാണമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലങ്ങള്‍ മാറ്റി ഇടാനും നിര്‍ദ്ദേശം കൊയിലാണ്ടി സി.ഐ മെല്‍വിന്‍ ജോസ് അറിയിച്ചു.