കൊല്ലം പിഷാരികാവ് ദേവസ്വം കലണ്ടര്‍ പുറത്തിറങ്ങി


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വം തയ്യാറാക്കിയ 2025 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടര്‍ ആചാര്യ എം.ആര്‍.രാജേഷ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റി ബോര്‍ഡംഗങ്ങളായ പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, കെ.ബാലന്‍ നായര്‍, ഇ.അപ്പുക്കുട്ടി നായര്‍, എം.ബാലകൃഷ്ണന്‍ നായര്‍, പി.പി.രാധാകൃഷ്ണന്‍, ടി.ശ്രീപുത്രന്‍, മലബാര്‍ ദേവസ്വം അസി.കമ്മീഷണര്‍ കെ.കെ. പ്രമോദ് കുമാര്‍, ദേവസ്വം മാനേജര്‍ വി.പി.ഭാസ്‌കരന്‍, കെ.കെ.രാകേഷ്, പി.സി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.