ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ കൊല്ലം പാറപ്പള്ളി മഖാം ഉറൂസിന് സമാപനം


കൊല്ലം: ഉറൂസില്‍ പങ്കെടുത്ത ആയിരങ്ങള്‍ക്ക് അന്നദാനത്തോടെ ഈ വര്‍ഷത്തെ കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സമാപിച്ചു. സമാപന ചടങ്ങ് സയ്യിദ്മുഹമ്മദ് കോയ ജമലുല്ലൈി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

നല്ല ചിന്തയും നല്ല ലക്ഷ്യവുമായി മഹാന്‍മാരുടെ സന്നിധിയില്‍ ഒരുമിക്കുന്നത് ഏറെ പുണ്യമുള്ള കാര്യമാണന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മഹത്തുക്കളുടെ ഉറൂസ് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിലൂടെ പാരത്രിക വിജയം കൈവരിക്കാനാകുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ കാലത്ത് 9 മണിക്ക് മഖാം സിയാറത്തിന് ശേഷം നടന്ന ചടങ്ങില്‍ സിദ്ദീക്ക് കൂട്ടുമുഖം അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം എ.വി. അബ്ദുറഹ്മുമാന്‍ മുസല്യാര്‍ മുഖ്യ പ്രഭാഷണവും, സയ്യിദ് മാനു തങ്ങള്‍ പ്രാത്ഥനയും നിര്‍വ്വഹിച്ചു. എ.പി.പി തങ്ങള്‍, ഖാസി പി.കെ.ശിഹാബുദ്ധീന്‍ ഫൈസി, ഖാസി ടി.കെ.മുഹമ്മദ് കുട്ടി മുസ്ല്യാര്‍, അഹമ്മദ് ഫൈസി കടലൂര്‍, ഹുസൈന്‍ ഫൈസി, ബഷീര്‍ ദാരിമി പന്തിപ്പൊഴില്‍ എന്നിവര്‍ സംസാരിച്ചു.

നാല് ദിവസം നീണ്ട ചടങ്ങുകളില്‍ എസ്.വൈ.എസ്. ജില്ല പ്രസിഡന്റ് ടി.പി.സി.തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ദുറഷീദ് ശിഹാബ് തങ്ങള്‍, സുഹൈല്‍ ഹൈതമി, അബ്ദുറഹ്മാന്‍ ഹൈതമി കോട്ടക്കല്‍, മുനീര്‍ ദാരിമി, അബ്ദുറസാഖ് റഹ്മാനി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍, യഹ് യ ബാഖവി പുഴക്കര സംസാരിച്ചു.