അങ്കണവാടികളിലേക്കുള്ള കുടിവെളള വിതരണപദ്ധതിക്ക് ചക്കിട്ടപാറയിൽ തുടക്കമായി


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ അങ്കണവാടികളിലേക്കുളള കുടിവെളള വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ പൂഴിത്തോട്, താഴത്തങ്ങാടി, കുറത്തിപറ, ചെമ്പനോട, ആലമ്പാറ തുടങ്ങിയ അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

പഞ്ചായത്തിന്റെ 2021 – 22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടികളുടെ സൗന്ദര്യവത്ക്കരണം, വൈദ്യുതീകരണം, കുടിവെള്ള വിതരണം എന്നിവ നടപ്പാക്കുന്നത്.

വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.കെ ശശി അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ എ സി സുരേന്ദ്രൻ, ഷാജൻ ഈറ്റതോട്ടത്തിൽ, ബിജു കപ്പിലാംമൂട്ടിൽ, അങ്കണവാടി വെൽഫയർ കമ്മറ്റിചെയർമാൻ അനൂപ് മത്തത്ത്, അങ്കണവാടി ടീച്ചർമാരായ ബിന്ദു ജോർജ്, റാണി ജോൺ എന്നിവർ സംസാരിച്ചു.