കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ആഗ്രഹിച്ചവര്‍ പോലും കോണ്‍ഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിന്റെ തെളിവാണ് രാജ്യമാകെ അലയടിക്കുന്ന കോണ്‍ഗ്രസ്സ് അനുകൂല തരംഗമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍; മുന്‍കാല കോണ്‍ഗ്രസ് നേതാക്കളെ അനുസ്മരിച്ച് കൊല്ലം മേഖല കോണ്‍ഗ്രസ് കമ്മിറ്റി
കൊല്ലം: കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ആഗ്രഹിച്ചവര്‍ പോലും കോണ്‍ഗ്രസ്സിന്റെ പ്രസക്തി തിരിച്ചറിഞ്ഞതിന്റെ തെളിവാണ് രാജ്യമാകെ അലയടിക്കുന്ന കോണ്‍ഗ്രസ്സ് അനുകൂല തരംഗമെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കൊല്ലത്തെ മുന്‍കാല കോണ്‍ഗ്രസ് നേതാക്കളെ അനുസ്മരിക്കുന്ന ദീപ്ത സ്മൃതി- 23 പരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്സിന്റെ ആശയങ്ങളേയും, നേതാക്കളേയും തിരസ്‌കരിക്കാനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങള്‍ രാജ്യത്ത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍കാല കോണ്‍ഗ്രസ് നേതാക്കളുടെ കുടുംബാംഗങ്ങളേയും, മുതിര്‍ന്ന നേതാക്കളേയും ചടങ്ങില്‍ ആദരിച്ചു.
മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ‘ദീപ്ത സ്മൃതി 23 പരിപാടി ഉദ്ഘാടനം ചെയ്തു. വി.വി.സുധാകരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്വതന്ത്ര്യ ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും എന്ന വിഷയത്തില്‍ സി.വി.ബാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. പി.രത്‌നവല്ലി ടീച്ചര്‍ എന്‍.മുരളീധരന്‍, രജീഷ് വെങ്ങളത്തു കണ്ടി, നടേരി ഭാസ്‌കരന്‍, എന്‍.വി വത്സന്‍, ഒ.കെ. വിജയന്‍, കെ.എം.ബാലകൃഷ്ണന്‍, ശശീന്ദ്രന്‍ ടി.എസുമലത അശോകന്‍, രൂപേഷ്‌കുമാര്‍ എം. എന്നിവര്‍ സംസാരിച്ചു.
അനില്‍കുമാര്‍ ടി.എ ,ജയന്‍ മഠത്തില്‍, സുരേന്ദ്രന്‍ ടി.എ, ബാബു കെ.വി, ശ്രീശന്‍ . ടി.എ, ശിവന്‍ ആര്‍.സി.എസ്, പ്രസൂണ്‍ ചെട്ട്യാട്ടില്‍, എന്നിവര്‍ നേതൃത്വം പരിപാടിക്ക നല്കി. തിരുവാതിരക്കളിയും അരങ്ങേറി.[mid5]