ചുറ്റും ചിരാതുകള്‍ തെളിയിച്ച് പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം ചിറ; സ്‌നേഹം ദീപം തെളിയിച്ച് മന്ദമംഗലം സ്വയം സഹായ സംഘം



കൊല്ലം: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കൊല്ലം ചിറയ്ക്ക് ചുറ്റം സ്‌നേഹദീപം തെളിയിച്ചു. ശാന്തിയും സ്‌നേഹവും സമാധാനവും പുലരുന്ന പുതു വര്‍ഷത്തിനായി മന്ദമംഗലം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു ചീറയ്ക്ക് ചുറ്റം ചിരാതുകള്‍ തെളിച്ചത്.

ഇന്ന് രാത്രി എട്ടുമണിയോടെയാണ് അന്‍പതോളം പേര്‍ ചേര്‍ന്ന് ചിരാത് തെളിയിച്ചു തുടങ്ങിയത്. പിന്നീട് കണ്ടുനിന്നവരും പാറപ്പള്ളിയില്‍ നിന്ന് മടങ്ങിവരുന്നവരുമെല്ലാം ഒപ്പം ചേര്‍ന്നു. കുറച്ചു നേരം കൊണ്ടുതന്നെ ചിറയ്ക്ക് ചുറ്റും എല്ലാഭാഗത്തും ദീപം തെളിഞ്ഞു. മനോഹരമായ ഈ കാഴ്ചകാണാന്‍ ഇതുവഴി പോകുന്നവരും ഇവിടെയെത്തിയതോടെ സ്‌നേഹസംഗമം കൂടിയായി മാറി പരിപാടി.

പരിപാടി ഇ.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കെ.രാധാകൃഷ്ണന്‍ സംബന്ധിച്ചു. സജിത്ത്, സതീശന്‍, രാജീവന്‍, ഗിരീഷ് കുമാര്‍.കെ.കെ, പ്രകാശന്‍ മേലത്ത്, പത്മനാഭന്‍.കെ.എം, ജീഷ്മാ ബാബു, ബിമല്‍, ശോഭ പ്രദീപ്, ബാബു പി.കെ., രാഗേഷ് എന്നിവര്‍ നേതൃത്വം നല്‍കി.