ചിക്കന്‍ ഗുനിയ, മലേറിയ, ഡെങ്കി ഈ രോഗങ്ങള്‍ക്ക് പരിഹാരം മാത്രമല്ല രോഗങ്ങളും ഇവിടെ തന്നെ ഉണ്ട്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കൊതുകുകള്‍ക്ക് സുഖവാസം


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ മലിന ജലം പോകുന്ന പൈപ്പ് പൊട്ടിയിട്ട് മാസം ആറ് ആവാറായി. ആശുപത്രി കെട്ടിടത്തിന്റെ വടക്ക് ഭാഗത്തും തെക്ക് ഭാഗത്തും ശൗചാലയത്തിന്റെയും ലാബിന്റെയും പൈപ്പ് പൊട്ടിയിരിക്കുന്നത്.

പരന്നൊഴുകുന്ന വെള്ളത്തിനെ പറ്റി പരാതി ഏറെയായപ്പോള്‍ കുഴിയെടുത്ത് വെള്ളം കെട്ടി നിര്‍ത്തി. ഇതിലാണ് കൊതുകുകളുടെ സുഖവാസം. ദിനം പ്രതി നിരവധി പോരാണ് ആശുപത്രിയില്‍ എത്തുന്നത്. രോഗത്തിന് ആശ്വാസം തേടിയെത്തുന്നിടം തന്നെ രോഗത്തിന്റെ കേന്ദ്രമാവുകയാണ്.

പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനിടയില്‍ മണ്ണ് മാന്തിയന്ത്രം തട്ടിയാണ് പൈപ്പ് പൊട്ടിയത്. വെള്ളത്തിന്റ രൂക്ഷഗന്ധവും കൊതുക് ശല്യവും കാരണം രോഗികളും ആശുപത്രി ജീവനക്കാരും പൊറുതിമുട്ടുകയാണ്.

എത്രയും പെട്ടന്ന് പരിഹാരം കാണുമെന്ന് പുതിയതായി ചാര്‍ജ് എടുത്ത ആശുപത്രി സൂപ്രണ്ട് ഡോ.വി.വിനോദ് പറഞ്ഞു. മലിനജലത്തിനായി ടാങ്ക് നിര്‍മിക്കുകയാണ് പരിഹാരം. ആശുപത്രിയിലെ കാന്റീന്‍ മാസങ്ങള്‍ക്ക് മുന്‍പ് അടച്ച് പൂട്ടിയതും മലിനജലം ഒഴുക്കിവിടാന്‍ ടാങ്ക് ഇല്ല എന്ന കാരണത്താല്‍ ആണ്.

പ്രശ്നം പരിഹരിക്കാനായി ഉടന്‍ യോഗം ചേരുമെന്ന് എം.എല്‍.എ കാനത്തില്‍ ജമീല പറഞ്ഞു.

summary: Koilandi Taluk Hospital is comfortable for mosquitoes