കോടിക്കലില്‍ നിന്നും ആദ്യമായി ഒരു വിദ്യാര്‍ഥി ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക്; അമാന ശൗഖത്തലിയെ അഭിനന്ദിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോടിക്കല്‍ ശാഖ കമ്മിറ്റി


തിക്കോടി: കോടിക്കല്‍ പ്രദേശത്ത് നിന്ന് ആദ്യമായി ബി.എ പൊളിറ്റിക്കല്‍ സയന്‍സില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ച ചക്കച്ചുറയില്‍ അമാന ശൗഖത്തലിയെ മുസ്ലിം യൂത്ത്‌ലീഗ് കോടിക്കല്‍ ശാഖ കമ്മിറ്റി അനുമോദിച്ചു. മുസ്ലിംലീഗ് നിയോജക മണ്ഡലം ജന:സിക്രട്ടറി സി.ഹനീഫ മാസ്റ്റര്‍ ഉപഹാരം നല്‍കി.

പി.കെ.ഹുസൈന്‍ ഹാജി, കെ.പി.കരീം, പി.ബഷീര്‍, വി.കെ.ഇസ്മായില്‍, പി.ഇന്‍ഷിദ, ശൗഖത്ത് കുണ്ടുകുളം, സഫീര്‍ എഫ്.എം, പി.കെ മുഹമ്മദലി, അഷ്‌റഫ് കണ്ടോത്ത്, ഉമ്മര്‍ മണലില്‍, നൗഫല്‍ യൂവി, റഷീദ സമദ്, പി.കെ.സുനീദ, റൈഹാനത്ത് കണ്ടോത്ത് എന്നിവര്‍ സംബന്ധിച്ചു.