കോടിക്കല്‍ ശാഖ മുസ്ലിംലീഗ് ഓഫീസ് തറക്കല്ലിടല്‍ ഫെബ്രുവരി 20ന്


നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ എം ചേക്കൂട്ടിഹാജി സ്മാരക സൗധത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ഫെബ്രുവരി 20ന്. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സിക്രട്ടറി ടി.ടി ഇസ്മായില്‍ ഓഫീസ് തറക്കല്ലിടല്‍ നിര്‍വ്വഹിക്കും.

പി.കെ ഹുസൈന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി കരിം, പി.കെ മുഹമ്മദലി, കെ.വി ഹംസ, കെ.അബൂബക്കര്‍ ഹാജി, അഹമ്മദ്കുട്ടി ഹാജി, കണ്ടോത്ത് അഷ്‌റഫ്, പി. ഇന്‍ഷിദ, കൊളരാട്ടില്‍ റഷീദ്, പുളിക്കീല്‍ മജീദ്, പി.വി അഷ്‌റഫ്, യൂ.വി കാസിം, പി.കെ ഹാറൂണ്‍, വി.കെ ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.