വാട്സ്ആപ്പിലെ നീല വളയം കണ്ട് ഞെട്ടിയോ? വാട്സ്ആപ്പിലെ എഐ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം
വാട്സ്ആപ് തുറക്കുമ്പോൾ കാണുന്ന നീല വളയം എന്തെന്നറിയാതെ ആശയക്കുഴപ്പത്തിലാണോ? മെറ്റയുടെ എഐ ചാറ്റ്ബോട്ടാണിത്. വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കെല്ലാം ഇപ്പോൾ മെറ്റയുടെ എഐ ലഭ്യമാണ്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3 കൊണ്ട് നിര്‍മിച്ചതാണ് അത്.
മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്കാകും. കൂടാതെ meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കാം.
വാട്‌സ്ആപ്പില്‍ എന്തെങ്കിലും ചെയ്യുന്നതിനായി ആപ്പില്‍ നിർദേശം നല്‍കിയാൽ മതിയാകും. തുടക്കത്തിൽ ഇംഗ്ലീഷിലാണ് മെറ്റ എഐ സേവനങ്ങൾ ലഭ്യമാകുക. തുടർന്ന് നിലവിലുള്ള മെറ്റ ആപ്പുകളിലെല്ലാം പുതിയ എഐ ടൂൾ ഉപയോഗിക്കാനാവും. മെറ്റ എഐയിലെ ടെക്‌സ്റ്റ് അധിഷ്ഠിത സേവനങ്ങൾ ലാമ 2 മോഡൽ അടിസ്ഥാനമാക്കിയാണ് ലഭിക്കുക. ചിത്രങ്ങൾ നിർമ്മിക്കാനാകുന്ന ഫീച്ചർ ഏറ്റവും പുതിയ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണ്.
മെറ്റയുടെ ആപ്പുകളുടെ സ്യൂട്ടുമായി Meta AI ആഴത്തിൽ സംയോജിപ്പിച്ചിരിക്കുന്നു. അതിനാല്‍ ഫീഡുകള്‍, ചാറ്റുകള്‍ എന്നിവയില്‍ ഇനി നിങ്ങള്‍ക്ക് മെറ്റാ എഐ ഉപയോഗിക്കുവാന്‍ കഴിയും. ആപ്പുകളില്‍ അത് ഉപയോഗിച്ച് കാര്യങ്ങള്‍ ചെയ്യുവാനും കണ്ടന്റ് സൃഷ്ടിക്കുവാനും അതോടൊപ്പം വിഷയങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ അറിവ് കണ്ടെത്തുന്നതിനും ഉപയോഗിക്കാം.
ഫേസ്ബുക്ക് ഫീഡിൽ തന്നെ മെറ്റ എഐ ലഭിക്കും. ചിത്രങ്ങൾ നിർമ്മിക്കാനും വാട്‌സ്ആപ്പ് സ്റ്റിക്കറുകളുണ്ടാക്കാനും ചിത്രങ്ങളിൽ മാറ്റങ്ങൾ വരുത്താനും മെറ്റ എഐ ഉപയോഗിക്കാം.