കെ.എം.സി.ഇ.യു കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം പ്രഭാഷണം കൊയിലാണ്ടി ടൗണ്‍ ഹാളില്‍


Advertisement

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പല്‍& കോര്‍പ്പറേഷന്‍ കണ്ടിജെന്റ് ജീവനക്കാരുടെ സംഘടനയായ കെ.എം.സി.ഇ.യു കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സി. ഐ. ടി. യു സ്ഥാപകദിനത്തോടനുബന്ധിച്ചു വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം എന്ന പ്രഭാഷണം നടത്തി.

Advertisement

ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍. എ യും സാരലൗ ജില്ലാ പ്രസിഡണ്ട് കൂടിയായ കെ. ദാസന്‍ അധ്യക്ഷത വഹിച്ചു. കെ.എം.സി.ഇ.യു ജില്ലാ സെക്രട്ടറി ഫൈസല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി എം.എഷാജി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ കമ്മിറ്റി മെമ്പര്‍ കെ. സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Advertisement
Advertisement