‘സാന്ത്വന പരിചരണ മേഖലയില്‍ കരുതലിന്റെയും ആശ്വാസത്തിന്റെയും ദൂതുമായി പരന്നൊഴുകിയ പാലിയേറ്റീവ് പ്രസ്ഥാനം നാടിന്റെ വിളക്ക്’; കീഴരിയൂരില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കൈന്‍ഡ് പാലിയേറ്റീവ് കെയര്‍, നാടിന് സമര്‍പ്പിച്ച് എം.പി ഷാഫി പറമ്പില്‍


കീഴരിയൂര്‍: പാവപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ കീഴരിയൂരില്‍ കൈന്‍ഡ് പാലിയേറ്റീവ് നാടിന് സമര്‍പ്പിച്ചു. കീഴരിയൂര്‍ കൈന്‍ഡ് പാലിയേറ്റീവ് കെട്ടിടമായ പഴയന അനന്തന്‍ സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനം എം.പി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു. സാന്ത്വന പരിചരണ മേഖലയില്‍ പാവപ്പെട്ടവന് കരുതലിന്റെയും ആശ്വാസത്തിന്റെയും കെടാവിളക്കായി മാറിയിരിക്കുകയാണ് പാലിയേറ്റീവ് പ്രസ്ഥാനമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. കീഴരിയൂര്‍ ജനത ഒന്നാകെ ഹൃദയത്തിലേറ്റിയ കൈന്‍ഡ് പാലിയേറ്റീവിന് ഒരു വാഹനം എം.പി ഫണ്ടിലൂടെ അനുവദിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

60 ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച കൈന്‍ഡ് പാലിയേറ്റവില്‍ മാറാവ്യാധികള്‍ പിടിപെട്ട് ദുരിതമനുഭവിക്കുന്ന 250 തോളം പേര്‍ക്ക് പരിചരണം നല്‍കി വരുന്നുണ്ട്. കീഴരിയൂര്‍ കൈന്‍ഡ് ഫൗണ്ടേഷന്റെ കീഴിലുള്ള പാലിയേറ്റീവ് കെയറിനു വേണ്ടി പഴയ അനന്തന്‍ സ്മാരക മന്ദിരം 50 ലക്ഷം രൂപ ചിലവില്‍ വിക്ടറി ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയതാണ്. മൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന പാലിയേറ്റീവ് സെന്ററില്‍ ആഴ്ചയില്‍ രണ്ട് ദിവസം ഡോക്ടര്‍ ഹോം കെയര്‍, അഞ്ച് ദിവസം നഴ്‌സസ് ഹോം കെയര്‍, ആറ് ദിവസം പ്രവര്‍ത്തിക്കുന്ന ഫിസിയോ തെറാപ്പി യൂണിറ്റ്, രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍, അര്‍ഹതപ്പെട്ടവര്‍ക്ക് ഫുഡ് കിറ്റ് വിതരണം തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നുണ്ട്.

കൈന്‍ഡ് ചെയര്‍മാന്‍ കെ. പ്രഭാകരകുറുപ്പ് അധ്യക്ഷത വഹിച്ചു. കൈന്‍ഡ് ജനറല്‍ സെക്രട്ടറി കെ.അബ്ദുറഹ്‌മാന്‍ റിപ്പോര്‍ട്ട്
അവതരിപ്പിച്ചു. വിക്ടറി ഗ്രൂപ്പ് പ്രമോട്ടര്‍ ഇ.എം.പവിത്രന്‍ കെട്ടിട സമര്‍പ്പണം നടത്തി. ഫിസിയോ തെറാപ്പി സെന്റര്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മ്മല നിര്‍വഹിച്ചു. കമ്മ്യൂണിറ്റി സൈക്കാ സെന്റര്‍ ഉദ്ഘാടനം തണല്‍ ചെയര്‍മാന്‍
ഇദ്‌രീസും ഡേ കെയര്‍ ഉദ്ഘാടനം വി. മിനകുമാരിയും നിര്‍വഹിച്ചു.

ഫാര്‍മസി ഉദ്ഘാടനം തെനങ്കാലില്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഇസ്മയില്‍ തെനങ്കാലില്‍ വെബ്‌സൈറ്റ് ലോഞ്ചിംങ്
ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദനും നിര്‍വഹിച്ചു. റഹീസ് ഹിദായ, സിവില്‍ സര്‍വീസ് ജേതാവ് എ.കെ.ശാരിക, പ്രഫ. കല്‍പ്പറ്റ നാരായണന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഇടത്തില്‍ ശിവന്‍, ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീണ്‍ കുമാര്‍, സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം ബി.പി. ബബീഷ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി. കുഞ്ഞമ്മദ്, സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അജയ് ആവള, കെ.ടി.എം. കോയ, പ്രദീപന്‍ കണ്ണമ്പത്ത്, അമീന്‍ മുയിപ്പോത്ത്, കെ. അബ്ദുല്‍ മജീദ്, എം.എം. രവീന്ദ്രന്‍, സുനിതാ ബാബു, കെ.സി. രാജന്‍, ഫാസിയ കഴുമ്പില്‍, ഗോപാലന്‍ കുറ്റി ഓയത്തില്‍, ഡോ.കെ.എം. രാജലക്ഷ്മി, ടി.കെ. മുഹമ്മദ് യൂനസ്, ഡോ.ഫര്‍സാന, രക്ഷാധികാരി കേളോത്ത് മമ്മു, മിസഹബ് കീഴരിയൂര്‍, സംഘാടക സമിതി കണ്‍വീനര്‍ എം.വി.ഷാനിദ് എന്നിവര്‍ പ്രസംഗിച്ചു.