സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂണ്‍ 10 മുതല്‍


തിരുവനന്തപുരം: കേരള തീരദേശപ്രദേശത്തെ കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ (ജൂണ്‍ ഒമ്പത് അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ) 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.

പുനര്‍ഗേഹം പദ്ധതിക്കായി സ്ഥലം നല്‍കിയ തിരുവനന്തപുരം വലിയ തുറ സെന്റ് ആന്റണീസ് സ്‌കൂളിന് പകരം ഭൂമി അനുവദിക്കുവാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഭൂരഹിതരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീട് വെച്ച് നല്‍കുന്ന പുനര്‍ഗേഹം പദ്ധതിക്കായി 36.752 സെന്റ് സ്ഥലമാണ് സ്‌കൂള്‍ വിട്ടുനല്‍കിയത്. ഇതിന് പകരമായി തിരുവനന്തപുരം പേട്ട വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 1790/ സി 11 ല്‍പ്പെട്ട 27.61 സെന്റ് സ്ഥലമാണ് സ്‌കൂളിന് നല്‍കുക.