”പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്ത അരിയറും ഉടന്‍ നല്‍കുക”; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍


മേപ്പയൂര്‍: പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമബത്ത അരിയറും ഉടനെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടനെ ആരംഭിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു.

കണ്‍വന്‍ഷന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. ജന്മശതാബ്ദി ആഘോഷിച്ച കുടുബ പെന്‍ഷണര്‍ കാവുള്ളാം വീട്ടില്‍ കല്ലാണി അമ്മയെ ചടങ്ങില്‍ ആദരിച്ചു. കൈതാങ്ങ് വിതരണം, പുതിയ അംഗങ്ങളെ സ്വീകരിക്കല്‍, 75 വയസ്സു തികഞ്ഞവരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.

പുസ്തകരചയിതാവായ വി.കെ.ബാബു ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ എളേപ്പന്‍ നായര്‍, ബ്ലോക്ക് പ്രസിഡന്റ് ശശിധരന്‍ നായര്‍, ബ്ലോക്ക് സിക്രട്ടറി എ.എം.കുഞ്ഞിരാമന്‍, കെ.സത്യന്‍, കെ.വി.രാജന്‍, നളിനി കണ്ടോത്ത്, വി.കെ.ബാബു, പി.ചെക്കിണി, കെ.പി.ഗംഗാധരന്‍, എം. മുഹമ്മദ് അഷറഫ്, എ.പി.ബാബു , ഇ.എം. ശങ്കരന്‍, കെ.എം.പത്മനാഭന്‍, കെ.കെ. നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.