ആദരഅനുമോദന സമ്മേളനം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചേമഞ്ചേരി യൂണിറ്റ്


ചേമഞ്ചേരി: ആദരഅനുമോദന സമ്മേളനം സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് ചേമഞ്ചേരി യൂണിറ്റ്. നീണ്ട 15 വര്‍ഷക്കാലം സംഘടനയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വി.പി. ബാലകൃഷ്ണന്‍ മാസ്റ്ററെയാണ് ചടങ്ങില്‍ ആദരിച്ചത്.
പന്തലായനി ബ്ലോക്ക് കെ.എസ്.എസ്പി.യു പ്രസിഡണ്ട് എന്‍. കെ. മാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പൂക്കാട് കലാലയം സര്‍ഗ്ഗവനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡണ്ട് ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് നിര്‍വ്വാഹക സമിതി അംഗം ടി.പി. രാഘവന്‍, വനിതാ കണ്‍വീനര്‍ വി.എം. ലീല, സെക്രട്ടറി ബാലഗോപാലന്‍, യു.കെ രാഘവന്‍ മാസ്റ്റര്‍, കെ. ഭാസ്‌കരന്‍ മാസ്റ്റര്‍, പി.പി. വാണി, കെ.പി. ഉണ്ണി ഗോപാലന്‍ മാസ്റ്റര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍
എന്നിവര്‍ സംസാരിച്ചു. എന്‍.വി. സദാനന്ദന്‍ സ്വാഗതവും ഉണ്ണി മാടഞ്ചേരി നന്ദിയും രേഖപ്പെടുത്തി.