പേരാമ്പ്ര ജി.യു.പി സ്കൂളിൽ സമരവുമായെത്തിയ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ചതായി ആരോപണം


പേരാമ്പ്ര: പേരാമ്പ്ര ജി.യു.പി സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി ആരോപണം. സംസ്ഥാന വ്യാപകമായി കെ.എസ്.യും ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ മെമ്മോ കൊടുക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

രാവിലെ 8 മണിയോടെ കെ.എസ്.യു പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് പ്രകാരം യു.പി സ്‌കൂള്‍ വിടണമെന്നാവശ്യപ്പെട്ട് സ്‌കൂളില്‍ കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ചെന്നപ്പോഴായിരുന്നു ആക്രമണം. കെ.എസ്. യൂ ജില്ലാ ജനറല്‍ സെക്രട്ടറി ആദില്‍ മുണ്ടിയത്ത്, കെ.എസ്. യൂ പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ശിതുന്‍ പാണ്ടിക്കോട് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

സ്‌കൂള്‍ വിടില്ലെന്ന് പറഞ്ഞ് പി.ടി.എ പ്രസിഡന്റ് സ്‌കൂള്‍ ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നാണ് കെ.എസ്.യു ആരോപിക്കുന്നത്. സംഭവത്തില്‍ പരിക്കേറ്റ ആദിലിനെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.