എന്നു കിട്ടും ഈ പെൻഷൻ തുക; കൊയിലാണ്ടിയിൽ ധർണ്ണ നടത്തി പെൻഷനേഴ്സ് അസോസിയേഷൻ


കൊയിലാണ്ടി: ക്ഷാമാശ്വാസ കുടിശ്ശിക, പെൻഷൻ പരിഷ്കരണ കുടിശ്ശിക എന്നിവ നൽകുക, മെഡിസെപ് പദ്ധതി ഓ.പി സൗകര്യത്തോടെ ഉടൻ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തി.

സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ട്രഷറിക്ക് മുൻപിലാണ് ധർണ നടത്തിയത്. ധർണ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

നിയോജക മണ്ഡലം പ്രസിഡണ്ട് വി.ശിവദാസൻ, സംസ്ഥാന കൗൺസിലർമാരായ വേലായുധൻ കീഴരിയൂർ, ടി.കെ.കൃഷ്ണൻ, മണ്ഡലം ഭാരവാഹികളായ പ്രേമൻ നന്മന, സുധാകരൻ കെ, ടി.പി. ഗോപാലൻ, വി.കെ.ദാമോധരൻ, ശിവരാമൻ മാസ്റ്റർ, വത്സരാജ്.പി., മുന്ദൻ ഏ.കെ, പി.മുത്തു കൃഷ്ണൻ , ശ്രീനിവാസൻ ഒ.ടി. എന്നിവർ സംസാരിച്ചു.