നാലുവര്‍ഷത്തെ ബിരുദ പ്രോഗ്രാം പരിഷ്ക്കരണം; കൊയിലാണ്ടി എസ് എന്‍ ഡി പി കോളേജില്‍ കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്റെ സഹകരണത്തോടെ കൊയിലാണ്ടി ആര് ശങ്കര്‍ മെമ്മോറിയല്‍ എസ.എന്‍ ഡി.പി കോളേജില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ പരിഷ്കരണത്തെപ്പറ്റിയുള്ള ശില്പശാല നടത്തി. ജില്ലയിലെ വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ അധ്യാപക പ്രതിനിധികള്‍ ശില്പശാലയില് പങ്കെടുത്തു .
കാലിക്കറ്റ് സര്‍വകലാശാലയുടെ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ നടത്തിപ്പിന്റെ വിശദമായ അവകലനമാണ് ശില്പശാലയില് നടന്നത്. കേരള സ്റ്റേറ്റ് ഹയര്‍ എഡ്യൂക്കേഷന്‍ വൈസ് ചെയര്മാന് പ്രൊഫസര്‍ രാജന് ഗുരുക്കള്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.
ഡോ: രാജന് വര്‍ഗീസ്, മെമ്പര്‍ സെക്രട്ടറി (കെ.എസ്.എച്ച.് ഇ.സി) മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ഡോ: സുജേഷ് സി പി, ശ്രീ ദാസന് പറമ്പത്ത്, ഡോ: വിദ്യ വിശ്വനാഥന്, ചാന്ദ്നി പി.എം എന്നിവര്‍ സംസാരിച്ചു. കെ.എസ്.എച്ച.്ഇ.സി റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ: ഷെഫീഖ് വി, ഡോ: സുധീന്ദ്രന്‍ കെ, ഡോ: ഉത്തര സോമന്, ഡോ: ടിഞ്ചു പി ജെയിംസ്, ഡോ: മനുലാല്‍ പി. റാം എന്നിവര്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.