പേരാമ്പ്രയില്‍ എയ്ഡ്‌സ് ബോധവല്‍ക്കരണ ക്യാംപെയിന്‍ സംഘടിപ്പിച്ച് കേരള സ്റ്റേറ്റ്എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി


പേരാമ്പ്ര: എച്ച്.ഐ.വി,എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ഐ.ഇ.സി വാന്‍ ക്യാംപെയിന്‍ സംഘടിപ്പിച്ചു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് കേരള സ്റ്റേറ്റ്എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ക്യാംപെയിന്‍ സംഘടിപ്പിച്ചത്.


ഓഗസ്റ്റ് 12 മുതല്‍ 25 വരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നടക്കുന്ന പ്രചരണ പരിപാടിയുടെ പേരാമ്പ്ര ഏരിയ തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നിര്‍വഹിച്ചു. ദിശ ക്ലസ്റ്റര്‍ മാനേജര്‍ പ്രിന്‍സ് എം. ജോര്‍ജ് സ്വാഗതം ആശംസിച്ചു. വാര്‍ഡ് മെമ്പര്‍ ജോനാ .പി അധ്യക്ഷത വഹിച്ചു. പോസ്റ്റര്‍പ്രചരണവും മനോരഞ്ജ് ആര്‍ട്‌സ് വട്ടോളിയുടെ ബോധവല്‍ക്കരണപരിപാടികളും നടന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.വി മനോജ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍, പേരാമ്പ്ര പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ സജി അഗസ്റ്റിന്‍,ജെ.എച്ച്.ഐ. അബ്ദുല്‍ അസീസ് വി.ഒ., ഷൈലജ പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌നേഹ പ്രോഗ്രാം മാനേജര്‍ പ്രശാന്ത് എം.എസ് നന്ദി പറഞ്ഞു.