‘കേന്ദ്രം കേരളത്തോട് കാണിക്കുന്ന ശത്രുതാ മനോഭാവം തിരുത്തുക’; ‘പാവങ്ങളുടെ പടയണി’ എന്ന പേരില്‍ പൂക്കാട് പ്രതിരോധ പരിപാടി സംഘടിപ്പിച്ച് കേരള സ്റ്റെയ്റ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍


കൊയിലാണ്ടി: കേന്ദ്രം കേരളത്തോട് കാണിക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ ശത്രുതാ മനോഭാവം തിരുത്തുക എന്ന ക്യാമ്പയനിന്റെ ഭാഗമായി കേരള സ്റ്റെയ്റ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ‘പാവങ്ങളുടെ പടയണി’ എന്ന പേരില്‍ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു.

പൂക്കാട് വച്ച് നടന്ന പരിപാടി കമ്മറ്റി മെമ്പറും കെ.എസ്.കെ.ടി.യു ജില്ലാ എക്‌സികുട്ട്യൂവ് മെമ്പറുമായ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്യ്തു. പി.കെ ഭാസ്‌ക്കരന്‍ സ്വാഗതം പറഞ്ഞു വി വേണുഗോപാല്‍ അധ്യക്ഷം വഹിച്ചു. കൂടാതെ ചടങ്ങില്‍ പി.വി സത്യന്‍ അനുസ്മരവും നടത്തി. ഏ.സി ബാലകൃഷ്ണന്‍, കെ. രവീന്ദ്രന്‍, കെ.പി ചന്ദ്രിക എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.