പ്രസിഡന്റായി ഇ.എം.രാജീവൻ, സെക്രട്ടറിയായി കെ.പുഷ്പരാജ്; കൊയിലാണ്ടിയിലെ കേരളാ പ്രിന്റേഴ്സ് അസോസിയേഷനെ നയിക്കാൻ പുതിയ ഭാരവാഹികൾ


കൊയിലാണ്ടി: കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ (കെ.പി.എ) കൊയിലാണ്ടി മേഖലാ സമ്മേളനം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മേഖലാ പ്രസിഡന്റ് കെ.പ്രശോഭ് അധ്യക്ഷനായി.

കെ.പി.എ സംസ്ഥാന സെക്രട്ടറി എം.എസ്.വികാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി.ഉമ്മർ, ജില്ലാ സെക്രട്ടറി കെ.രമേശ്, ജില്ലാ ട്രഷറർ എൻ.മനോജ്, മേഖലാ നിരീക്ഷകൻ കെ.സോമൻ, യു.കെ.അസീസ്, കെ.ബാബുരാജ് എന്നിവർ സംസാരിച്ചു.

കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലയുടെ പുതിയ ഭാരവാഹികളായി ഇ.എം.രാജീവൻ (കെ.പി.എ മേഖലാ പ്രസിഡന്റ്), കെ.പുഷ്പരാജ് (സെക്രട്ടറി), കെ.ബാബുരാജ് (ട്രഷറർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.