കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍; എം.ആര്‍ ബിജു പ്രസിഡന്റ്, കെ.സുനില്‍ കുമാര്‍ വൈസ് പ്രസിഡന്റ്‌


വടകര: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ 2023-25 വര്‍ഷത്തേക്കുള്ള
ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എടച്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.ആര്‍ ബിജുവിനെയും വൈസ് പ്രസിഡന്റായി വടകര എഎസ്ഐ കെ.സുനില്‍കുമാറിനെയും തിരഞ്ഞെടുത്തു.

ബാലുശ്ശേരി എഎസ്ഐ പി.മുഹമ്മദ് (സെക്രട്ടറി), നര്‍ക്കോട്ടിക് സെല്‍ എഎസ്ഐ സി.കെ അജിത്ത് കുമാര്‍(ജോ.സെക്രട്ടറി), ഡിഎച്ച്ക്യൂ എസ്ഐ സി.ഗഫൂര്‍ (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

ജില്ലാ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍: സുജിത്ത് സി.കെ (ഡിസിആര്‍ബി), ഷാജി.കെ (എസ്എസ്ബി കോഴിക്കോട് റൂറല്‍), സുഗുണ സി.വി (എടച്ചേരി) രാജേഷ്.കെ(എസ്.ബി) ശ്രീജിത്ത് പി (കൊയിലാണ്ടി ട്രാഫിക്), പ്രശാന്ത് പി.വി (കോസ്റ്റല്‍, വടകര).

സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍: ചന്ദ്രന്‍ എസ്.പി(ഡിഎച്ച്ക്യു), സിന്ധു എ.ടി(തിരുവമ്പാടി), ഓഡിറ്റ് അനൂപ് കുമാര്‍ കെ.സി(കണ്‍ട്രോള്‍ റൂം, വടകര), സത്യന്‍ എ.പി(നാദാപുരം).