ജാതിസെന്‍സസ് നടപ്പിലാക്കുക, ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം ജോലിക്ക് കൂടി വ്യാപിക്കുക; ആവശ്യമുയര്‍ത്തി കേരള പത്മശാലിയ സഘം കൊയിലാണ്ടി മാരാമുറ്റം യൂണിറ്റ്


കൊയിലാണ്ടി: ജാതി സെന്‍സസ് നടപ്പിലാക്കുക, ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം ജോലിക്ക് കൂടി വ്യാപിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പത്മശാലിയ സംഘം. മാരാമുറ്റം യൂണിറ്റ് സമ്മേളനത്തിലാണ് കേരള പത്മശാലിയ സംഘം ഈ ആവശ്യമുന്നയിച്ചത്.

കൊയിലാണ്ടി ആര്‍ട്‌സ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ 2024ലെ എസ്.എസ്.എല്‍.സി പ്ലസ് ടു, എല്‍.എസ്.എസ്, യു.എസ്.എസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 40ാം വാര്‍ഡ് കൗണ്‍സിലര്‍ രത്‌നവല്ലി ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സുകുമാരന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, സുനിതന്‍, ശ്രീ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.