അടിച്ചു മോനേ.. അടിച്ചു; തിരുവോണം ബംപര്‍ 25 കോടിയുടെ ഭാഗ്യം TG 434222 നമ്പര്‍ ടിക്കറ്റിന്


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ തിരുവോണം ബംപര്‍ നറുക്കെടുത്തു.  TG 434222   എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. 25 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംക്‌ഷനിലെ ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1.30ന് മന്ത്രി കെ.എൻ.ബാലഗോപാൽ ആണ് നറുക്കെടുപ്പ് നടത്തിയത്‌.

1 കോടി രൂപ വീതം 20 പേർക്കാണ്‌ തിരുവോണം ബംപര്‍ രണ്ടാം സമ്മാനം. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി.കെ.പ്രശാന്ത് എംഎല്‍എ നിര്‍വഹിച്ചു. 50 ലക്ഷം രൂപയാണ്‌ മൂന്നാം സമ്മാനം. 25 കോടി അടിച്ചാല്‍ ഏജന്‍സി കമ്മീഷന്‍, നികുതി, സെസ് എല്ലാം കഴിഞ്ഞുള്ള നിശ്ചിത തുകമാത്രമാണ് ഭാഗ്യശാലിയുടെ അക്കൗണ്ടിലേക്ക് എത്തുക.

25 കോടി കിട്ടിയാള്‍ കൈയില്‍ എത്ര കിട്ടും, വിശദമായി നോക്കാം

തിരുവോണം ബമ്പർ സമ്മാനത്തുക: 25 കോടി
ഏജൻസി കമ്മീഷൻ 10 ശതമാനം : 2.5 കോടി
സമ്മാന നികുതി 30 ശതമാനം: 6.75 കോടി
ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് : 15. 75 കോടി
നികുതി തുകയ്ക്കുള്ള സർചാർജ് 37 ശതമാനം: 2.49 കോടി
ആരോ​ഗ്യ, വിദ്യാഭ്യാസ സെസ് 4 ശതമാനം: 36.9 ല​ക്ഷം
അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി: 2.85 കോടി
എല്ലാ നികുതിയും കഴിഞ്ഞ് ഭാഗ്യശാലിക്ക് കിട്ടുന്നത്: 12,88,26,000 രൂപ(12.8 കോടി).

ജില്ലാ അടിസ്ഥാനത്തില്‍ 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് ഇത്തവണ മുന്നിൽ. 8 ലക്ഷത്തിലേറെ വിറ്റ തിരുവനന്തപുരമാണ് രണ്ടാമത്‌. തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുപ്പിനൊപ്പം 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംപറിന്റെ പ്രകാശനവും ഇന്ന് ധനമന്ത്രി നിര്‍വ്വഹിച്ചു. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്‍കുന്ന രണ്ടാം സമ്മാനമാണ് വിപണിയിലിറക്കുന്ന പൂജാ ബമ്പറിന്റെ സവിശേഷത.

Description: kerala lottery thiruvonam bumper lottery Result 2024.