വേതനകുടിശ്ശിക ഉടന്‍ ലഭ്യമാക്കുക, വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുക; പൊയില്‍ക്കാവില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍
പൊയില്‍ക്കാവ്: വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നും വേതന കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍. പുനര്‍വിന്യാസ ഉത്തരവ് നടപ്പിലാക്കപ്പെട്ടെങ്കിലും പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ജോലിയില്‍ തുടരാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
‘പുനര്‍വിന്യാസം നാള്‍വഴികളിലൂടെ’ എന്ന വിഷയത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സി രാജീവന്‍ സംസാരിച്ചു. ‘സംഘടന ഇന്ന് ഇന്നലെ നാളെ’ എന്ന വിഷയത്തില്‍ ഉത്തരമേഖലാ സെക്രട്ടറി കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു
പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ. സുരേഷ്‌കുമാര്‍ അധ്യക്ഷനായി. ഷാജി എം വേലായുധന്‍ എ.പി ഉഷാകുമാരി ടി, ജില്ലാ പഞ്ചായത്ത് അംഗവും പ്രേരകുമായ സിന്ധു .ഇ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ശശീന്ദ്രന്‍ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.