‘കുറ്റ്യാടി ഇറിഗേഷന്റെ നവീകരണത്തിനായി 603 കിലോമീറ്ററിൽ അമ്പതിനായിരം പേരെ അണിനിരത്തും’; കൊയിലാണ്ടിയിൽ കേരള കർഷകസംഘം ജില്ലാ കൺവെൻഷൻ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കേരള കർഷകസംഘം കോഴിക്കോട് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ ജനുവരി 26 ന് നടക്കുന്ന കുറ്റ്യാടി ഇറിഗേഷന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് മുഴുവൻ ബഹുജനങ്ങളും അണിനിരക്കണമെന്ന് കൺവെൻഷൻ അഭ്യർത്ഥിച്ചു. അമ്പതിനായിരം പേരെ ഒരേസമയം 603 കിലോമീറ്ററിൽ പ്രത്യേകമായ പരിപാടിക്കാണ് സംഘടന രൂപം കൊടുത്തിട്ടുള്ളത്.
സംസ്ഥാന ജോയിൻ സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം മഹബൂബ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സഖാവ് ജോർജ് എം തോമസ് പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. പ്രമേയം സംസ്ഥാന കമ്മിറ്റി അംഗം കെ.ഷിജു അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബാബു പറശ്ശേരി, കെ.പി ചന്ദ്രി തുടങ്ങിയവർ സംസാരിച്ചു.
Summary: Kerala Farmers Association District Convention at Koyilandy